മുസ്‌ലിം വിരുദ്ധ പോസ്റ്റ്: ന്യൂസിലാൻഡിൽ ഇന്ത്യക്കാരനെതിരെ നടപടി
വെല്ലിങ്ടൺ: മുസ്‌ലിം വിരുദ്ധ പോസ്റ്റുകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിന് പ്രമുഖ കിവി-ഇന്ത്യൻ നേതാവ് കാന്തിലാൽ ബാഗ്ഭായ് പട്ടേലിനെ വെല്ലിങ്ടൺ ജസ്റ്റിസ് ഓഫ് അസോസിയേഷൻ എന്ന സംഘടനയിൽ നിന്ന് പുറത്താക്കി. അറബ് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ വംശജർ നടത്തുന്ന ഇസ്‌ലാമിക വിരുദ്ധ പോസ്റ്റുകൾ ശക്തമായ വിമർശനങ്ങൾക്ക് വിധേയമാവുകയും അത്തരം പരാമർശങ്ങൾ നടത്തിയതിന് പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ന്യൂസിലാൻഡിലും സമാനമായ നടപടികൾ ഉണ്ടായിരിക്കുന്നത്.

ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിങ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് അസോസിയേഷൻ വിഷയം തങ്ങളുടെ ദേശീയ സമിതിയിൽ ചർച്ച ചെയ്യാനും രാജ്യത്തെ നീതിന്യായ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ അംഗം നടത്തിയ പോസ്റ്റ് ഏറെ നിർഭാഗ്യകരമായി പോയെന്നു പീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻ ക്ലാർക്ക് പറഞ്ഞു.

"ഞങ്ങൾ അന്വേഷണം പൂർത്തീകരിക്കുകയും പട്ടേൽ നടത്തിയ പോസ്റ്റുകൾ സംഘടനയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിലുള്ള നടപടികളെക്കുറിച്ച് പട്ടേലിനെ ബോധ്യപ്പെടുത്തുകയും ചെയ്തു", പട്ടേൽ നടത്തിയ പോസ്റ്റിനെ കുറിച്ചുള്ള പരാതിയിൽ മറുപടി പറയവെ ക്ലാർക്ക് വ്യക്തമാക്കി. തങ്ങളുടെ മുൻ അംഗം നടത്തിയ ഗുരുതരമായ വീഴ്ചയിൽ മാപ്പ് പറയുന്നതായും അവർ കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter