സ്ഥാപകർക്ക് നോബേൽ സമ്മാനം; അബ്ദുല്ലത്തീഫ് ജമീൽ പോവർട്ടി ഇറാഡിക്കേഷൻ ലാബിനിത് പുതിയ ഊർജ്ജം
വാഷിംഗ്ടൺ ഡിസി: ലോകത്തെ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട അബ്ദുല്ലത്തീഫ് ജമീൽ ദാരിദ്ര്യനിർമ്മാർജ്ജന ലാബ് ഏറെ ശ്രദ്ധ നേടുന്നു. ഇതിന്റെ സ്ഥാപകരായ ആയ അഭിജിത്ത് ബാനർജിയും ഭാര്യ എസ്തറും ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നോബേൽ സമ്മാനത്തിന് അർഹരായതോടെയാണ് ലാബ് ലോകശ്രദ്ധയിൽ വരുന്നത്. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ, ഇവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും വിലയിരുത്തിയാണ് നൊബേൽ കമ്മിറ്റി നോബൽ സമ്മാനത്തിന് ഇവരെ തിരഞ്ഞെടുത്തത്. 2005 ൽ അബ്ദുല്ലത്തീഫ് ജമീൽ എന്ന സൗദി പൗരൻ സംഘടനക്ക് നൽകിയ ഭീമമായ സാമ്പത്തിക സഹായത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പേരിൽ ലാബ് അറിയപ്പെടുന്നത്. കമ്മ്യൂണിറ്റി ജമീൽ എന്ന പേരിൽ 2003 ൽ സ്ഥാപിക്കപ്പെട്ട ജമീൽ ഫൗണ്ടേഷൻ ജീവകാരുണ്യ ഫണ്ടിൽനിന്ന് നിരന്തരമായി ലാബിന് സഹായം ലഭിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ഓഫീസുകളിലായി നാനൂറോളം ഗവേഷകരും ഉദ്യോഗസ്ഥരും നിലവിൽ സംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter