ജമ്മുകശ്​മീരില്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ ​ അനുകൂലിക്കുന്നുവെന്ന്​ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുപ്​കാര്‍ കമീഷന്​ കീഴില്‍ പീപ്പ്​ള്‍ സഖ്യം എന്ന പേരിൽ പിഡിപി, നാഷണൽ കോൺഫറൻസ്, മറ്റു പ്രതിപക്ഷ പാർട്ടികൾ സഖ്യം സ്ഥാപിച്ചതിന് പിന്നാലെ ജമ്മുകശ്​മീരില്‍ ആര്‍ട്ടിക്കള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ ​ അനുകൂലിക്കുന്നുവെന്ന്​ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ്​ പി.ചിദംബരമാണ് വിഷയത്തിൽ നയം വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിനായി രൂപംകൊണ്ട രാഷ്​ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ്​ കശ്​മീരില്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ചിദംബരം വ്യക്തമാക്കിയത്.

"കശ്മീരിലെ മുഖ്യധാര രാഷ്​ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന്​ ഒരുങ്ങുന്നത്​ സ്വാഗതാര്‍ഹമാണ്​. ജമ്മുകശ്​മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണ്, നിയമവിരുദ്ധമായ നടപടിയാണ്​ ആഗസ്​റ്റ്​ അഞ്ചിന്​ നരേന്ദ്രമോദി സര്‍ക്കാറി​ന്‍റെ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. ചിദംബരം പറഞ്ഞു. കശ്​മീരിലെ മുഖ്യധാര രാഷ്​ട്രീയപാര്‍ട്ടികള്‍ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന്​ ഒരുങ്ങുന്നത്​ സ്വാഗതാർഹമാണെന്ന് പറഞ്ഞ അദ്ദേഹം ജമ്മുകശ്​മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവന്‍ ഇന്ത്യയും പിന്തുണക്കേണ്ടതാണെന്നും വ്യക്തമാക്കി.

നിയമവിരുദ്ധമായ നടപടിയാണ്​ ആഗസ്​റ്റ്​ അഞ്ചിന്​ നരേന്ദ്രമോദി സര്‍ക്കാറി​ന്‍റെ ഭാഗത്ത്​ നിന്ന്​ ഉണ്ടായതെന്ന് തുറന്നടിച്ച ചിദംബരം ജമ്മുകശ്മീരിലെെ മുഖ്യധാര രാഷ്​ട്രീയപാര്‍ട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ലയുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്​ദുല്ല, പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി, പീപ്പിള്‍ കോണ്‍ഫറന്‍സ്​ ചെയര്‍മാന്‍ സാജിദ്​ ലോണ്‍, പീപ്പിള്‍സ്​ മൂവ്​മെന്‍റ്​ നേതാവ്​ ജാവേദ്​ മിര്‍, സി.പി.എം നേതാവ്​ മുഹമ്മദ്​ യൂസഫ്​ തരിഗാമി എന്നിവര്‍ യോഗം ​ചേര്‍ന്നതിന്​ പിന്നാലെയാണ്​ ചിദംബരത്തിന്‍റെ പ്രതികരണം. യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളെല്ലാം ചേര്‍ന്ന്​ ജനങ്ങളുടെ സഖ്യമുണ്ടാക്കുമെന്ന്​ ഫാറൂഖ്​ അബ്​ദുല്ല പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter