യുഎഇയും ബഹ്റൈനും  ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പുവെച്ചു
വാഷിങ്ടന്‍: രൂപീകരണം കാലം മുതൽ തുടങ്ങിയ ശത്രുത അവസാനിപ്പിച്ച് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പിട്ടു. യുഎഇയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാൻ, ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബെഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനി എന്നിവരാണ് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപിന്റെ സാന്നിധ്യത്തിൽ കരാര്‍ ഒപ്പിട്ടത്. ഈ ചടങ്ങിൽ മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേർ സാക്ഷിയായി.

ഇതോടെ ഈ രാജ്യങ്ങൾക്കിടയിൽ പരസ്പര ഉഭയകക്ഷി സഹകരണം വഴിതുറക്കും. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. ഈ മാസം 11 ന് ബഹ്റൈനും സമാന നിലപാടുമായി രംഗത്തെത്തിയത്. അതേസമയം, ഇരു രാജ്യങ്ങളുടെയും നിലപാടുകൾക്കെതിരെ ഫലസ്തീനികളും തുർക്കി, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും ശക്തമായ വിമർശനമുന്നയിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter