3‍ ശഹീന് ബാഗ് സമരക്കാർ ബിജെപിയിൽ: സമരം ബിജെപിയുടെ നാടകമായിരുന്നുവെന്ന് എഎപി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മുഖമായി മാറിയ ശഹീന്‍ ബാഗ് സമരത്തിന് പിന്നിൽ ബിജെപിയായിരുന്നെന്ന് ആരോപിച്ച് എഎപി. ചില സമരനായകർ ബിജെപിക്കൊപ്പം ചേർന്നതിനെ തുടർന്നാണ് എഎപി വക്താവ് സൗരഭ് ഭരദ്വാജ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്. ബിജെപി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്കുചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണമെന്നും ഭരദ്വാജ് പറഞ്ഞു.

ശഹീന്‍ ബാഗിലെ സമരക്കാരെ നീക്കാന്‍ പൊലീസ്​ നടത്തിയ പ്രകടനം ബി.ജെ.പിയുടെ നാടകമായിരുന്നു. 50 ഓളം സമരക്കാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന ബി.ജെ.പിയുടെ വാദം അപഹാസ്യമാണ്​. റിയ​ല്‍ എ​സ്​​റ്റേ​റ്റു​കാ​ര​ന്‍ ശഹസാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്രീന്‍, മുന്‍ ആം ആദ്മി പ്രവര്‍ത്തകന്‍ തബസും ഹുസൈന്‍ എന്നിവര്‍ ശഹീന്‍ ബാഗ്​ ആക്​റ്റിവിസ്​റ്റുകളാണെന്നും ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നുമാണ്​ ബി.ജെ.പി പ്രചരിപ്പിച്ചത്​. ഇതിന്​ പിന്നാലെയാണ്​ എ.എ.പി ആരോപണവുമായി രംഗത്തെത്തിയത്​.

സമരത്തിന്റെ ഓരോ ഘട്ടവും ആസൂത്രണം ചെയ്തതും ബിജെപിയുടെ ഉന്നത നേതാക്കളാണ്. ആരൊക്കെ എന്തൊക്കെ പറയണം, ആരൊക്കെ മറുപടി നല്‍കണം തുടങ്ങിയ കാര്യങ്ങളൊക്കെയും ബിജെപിയാണ് ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ആരോപിച്ചു. 10 സ്ത്രീകളടങ്ങുന്ന സംഘമാണ് സമരം തുടങ്ങിയത്. വഴിതടഞ്ഞ് സമരം നടത്താന്‍ പോലീസ് അവരെ അനുവദിച്ചു. എന്നാല്‍ അതേ പോലീസ് ബില്ലിനെതിരെ സമരം നടത്താനെത്തിയ വിദ്യാര്‍ഥികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും സമരത്തിന് അനുവദിച്ചില്ല. എല്ലാദിവസവും രാവിലെ ചിലര്‍ വന്ന് സമരത്തിനിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പോകുമ്ബോള്‍ അടുത്ത സംഘം വരും. കൃത്യമായ സമയ നിഷ്ഠയോടെയാണ് സമരം ആസൂത്രണം ചെയ്തതെന്നും ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു.

സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്, അതോ അവര്‍ ബിജെപിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡല്‍ഹിയിലെ ബിജെപി അനുഭാവികളെ നിങ്ങള്‍ എതിര്‍ത്തവര്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ ആളുകള്‍ തന്നെയാണ്- ഭരദ്വാജ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter