ദയൂബന്ദിനെതിരെ ഭീകരവാദ പരാമർശം: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനോട് ബിജെപി വിശദീകരണം തേടി
ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഉന്നത മുസ്‌ലിം സ്ഥാപനമായ ദയൂബന്ദ് ദാറുൽ ഉലൂമിനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന് ആക്ഷേപിച്ച കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ ബിജെപിയിൽ നിന്നടക്കം വ്യാപക വിമർശനം. പരാമർശത്തിന്റെ പേരിൽ ഗിരിരാജ് സിങ്ങിന് ബിജെപി നോട്ടീസ് നൽകി.

പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ കേന്ദ്രമന്ത്രിയെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു. നേരത്തെ പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നപ്പോഴും പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി ഗിരിരാജ് സിങ് പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദയൂബന്ദിൽ നടന്ന സമരങ്ങളെ വിമർശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് സ്ഥാപനത്തിന് ഭീകരവാദ ചാപ്പ കുത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter