പാർലമെന്റിലേക്ക് ഭീം ആർമിയുടെ അത്യുജ്ജല മാർച്ച്
ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ ഭീം ആര്‍മിയുടെ അത്യുജ്ജല പാര്‍ലമെന്റ് മാര്‍ച്ച്‌. 'ആരക്ഷണ്‍ ബച്ചാവോ' എന്ന പേരിലാണ് മാര്‍ച്ച്‌ നടത്തിയത്. ഡല്‍ഹിയില്‍ മണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്റ് വരെയായിരുന്നു മാര്‍ച്ച്‌.

സുപ്രിംകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഭിം ആർമി പാർലമെന്റ് മാർച്ച് നടത്തിയത്. ഫെബ്രുവരി 23ന് തങ്ങള്‍ ഇതേ ആവശ്യത്തില്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് മാർച്ചിനിടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടന്നുചെന്ന് ശക്തമായി രംഗത്ത് പ്രവർത്തിക്കുന്ന ആസാദ് പാർലമെന്റ് മാർച്ചിൽ എന്‍.പി.ആറിനും സിഎഎക്കുമെതിരെ വീണ്ടും രംഗത്തെത്തി. ഇതു രണ്ടും രാജ്യത്ത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് തുറന്നടിച്ച ആസാദ് അവകാശം നേടുന്നതു വരെ പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter