അല്‍ അഖ്‌സയിലെ ഇസ്രയേല്‍ അക്രമത്തിനെതിരെ പ്രതിഷേധവുമായി ജോര്‍ദാന്‍ ജനത

അല്‍അഖ്‌സയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ജോര്‍ദാന്‍ ജനത.ജോര്‍ദാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ നൂറോളം പേരാണ് പങ്കെടുത്തത്.ജോര്‍ദാനിലെ ഇബ്‌റിദ് ഹാഷിമി മസ്ജിദിനടുത്തായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.

പ്രതിഷേധ പ്രകടനത്തില്‍ ഫലസ്ഥീനികള്‍ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഞങ്ങളുടെ ആത്മാവും രക്തവും ഫലസ്ഥീനികള്‍ക്ക്  വേണ്ടി ത്യാഗത്തിന് തയ്യാറാണ്,ജോര്‍ദാന്‍ ജനതയെയും ഫലസ്ഥീനികളുടെയും വിശ്വാസ ഗ്രന്ഥം ഒന്ന് തന്നെയാണ്.
പ്രതിഷേധക്കാര്‍ പറഞ്ഞു.

ജോര്‍ദാനിലെ മറ്റു പല പ്രവിശ്യകളിലും പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം മുതല്‍ ഈസ്റ്റ് ജറൂസലമില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള റഹ്മ ഗൈററ് ഇസ്രയേല്‍ പോലീസുകാര്‍ അടച്ചുപൂട്ടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter