തബ് ലീഗ് ജമാഅത്ത് പ്രവർത്തകരെ  ഭോപ്പാൽ കോടതി ജയിലിലടച്ചു
ഭോപ്പാൽ: കോവിഡ് വ്യാപനത്തിന് കാരണക്കാരാണെന്ന് ആരോപിച്ച് തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കെതിരെ ഇന്ത്യയിലുടനീളം സംഘപരിവാർ പ്രവർത്തകർ നടത്തിയ വിദ്വേഷ പ്രചരണത്തിന് പിന്നാലെ 54 വിദേശികളടക്കം 69 തബ്‍ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ ഭോപാല്‍ കോടതി ജയിലിലടച്ചതായി ന്യൂസ് ക്ലിക് റിപ്പോര്‍ട്ട് ചെയ്തു. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ച 61പേരുടെയും ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഐ.പി.സി സെക്ഷന്‍ 188, 269,51 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

വിദേശികളായ തബ്‍ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ 1946ലെ ഫോറിനേഴ്സ് ആക്‌ട് സെക്ഷന്‍ 13,14 പ്രകാരം കേസ് ചുമത്തുകയും പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഡല്‍ഹി തബ്‍ലീഗി ജമാഅത്ത് മര്‍ക്കസില്‍ പങ്കെടുത്ത് ഇവര്‍ യാത്രാ വിവരം മറച്ചുവെച്ചു എന്നാരോപിച്ചാണ ഒരു മാസത്തെ ക്വാറന്‍റൈന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ വൈകാതെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കസാഖിസ്താന്‍, ഉസ്ബെകിസ്താന്‍, ഇന്തോനേഷ്യ, മ്യാന്മര്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കാനഡ, ലണ്ടന്‍, പെന്‍സില്‍വാനിയ എന്നീയിടങ്ങളില്‍ നിന്നുള്ള വിദേശികളാണ് കസ്റ്റഡിയിലുള്ള 54 പേര്‍. മറ്റു പതിനഞ്ച് പേര്‍ ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ഭോപാല്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ അറുപത് ദിവസം കൊണ്ട് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. തബ്‍ലീഗി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും കേസുകള്‍ ചുമത്താനുണ്ടെന്ന് ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ രാജേന്ദ്ര ഉപാധ്യായ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter