ഇറാൻ പെരുന്നാൾ നമസ്കാരം അനുവദിക്കും
തെഹ്റാൻ: തുടക്കത്തിൽ കൊറോണ ഏറ്റവും കൂടുതൽ ദുരന്തം വിതച്ചിരുന്ന കോവിഡ് വ്യാ​പ​ന​ത്തി​നി​ടെ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി ഇ​റാ​ന്‍. ന​ഗ​ര​ങ്ങ​ളി​ല്‍ തു​റ​ന്ന സ്ഥ​ല​ത്ത്​ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം അ​നു​വ​ദി​ക്കു​മെ​ന്ന്​ ​കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​മി​തി സെ​ക്ര​ട്ട​റി ഹു​സൈ​ന്‍ കാ​സി​മി പ​റ​ഞ്ഞു. എ​ന്നാ​ല്‍ വ​ന്‍​തോ​തി​ല്‍ ജ​ന​ത്തി​ര​ക്കി​ന്​ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം ന​ട​ക്കി​ല്ല. റ​മ​ദാ​ന്​ ശേ​ഷം സു​ര​ക്ഷ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ച്‌​ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേരത്തെ മസ്ജിദുകൾ തുറക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു അ​തി​നി​ടെ, പാ​കി​സ്​​താ​ന്‍ ആ​റു ദി​വ​സ​ത്തെ പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter