അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നും  സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ പുനപരിശോധനാ ഹരജി നല്‍കുമെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിര്‍ണായക യോഗം. പള്ളിക്കു പകരമായി നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്നും സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ പുനപ്പരിശോധനാ ഹരജി നല്‍കുമെന്നും ബോര്‍ഡ് അറിയിച്ചു. ഇസ്‌ലാമിക നിയമമമനുസരിച്ച് പള്ളിക്കായി വഖഫ് ചെയ്ത ഭൂമി മറ്റൊരു ഭൂമിക്ക് പകരം കൈമാറാന്‍ ആവില്ലെന്ന് യോഗം വിലയിരുത്തി. ലഖ്‌നൗവിലെ പ്രശസ്തമായ ദയൂബന്ത് ദാറുല്‍ ഉലൂമിലാണ് യോഗം നടന്നത്. ബാബരി കേസില്‍ സുപ്രീംകോടതി വിധി പൂര്‍ണമായും മുസ്‌ലിം പക്ഷത്തിന് എതിരാണ്. പുനഃപരിശോധനാ ഹരജിക്ക് മുമ്പായി വിധിയിലെ പിഴവുകള്‍ സംബന്ധിച്ച് ബോര്‍ഡിനു കീഴിലെ നിയമസമിതി കൂടിയാലോചിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter