ബാബരി കേസ്: 40 ദിവസത്തെ വാദം കേൾക്കൽ അവസാനിച്ചു, ഇനി വിധി
ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബാബരി മസ്ജിദ് കേസിലെ വാദം കേൾക്കൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവസാനിച്ചു. നവംബർ 15നകം കേസിൽ വിധി പ്രഖ്യാപനം നടത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. 40 ദിവസം നീണ്ടുനിന്ന എന്ന വാദം കേൾക്കൽ മുസ്ലിം വിഭാഗത്തെ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ, ശേഖർ നെഫാദെ, മീനാക്ഷി അറോറ എന്നിവർ അണിനിരന്നപ്പോൾ അപ്പോൾ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് എത്തിയിരുന്നത് കെ. പരാശരൻ സി.എസ് വൈദ്യനാഥൻ എസ്.കെ ജയിൻ എന്നിവരായിരുന്നു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എഫ് എം ഐ ഖലീഫുള്ളയുടെ അധ്യക്ഷതയിൽ കോടതി നിയോഗിച്ച മധ്യസ്ഥ ചർച്ചകൾ ഫലിക്കാത്തതിനെ തുടർന്നായിരുന്നു കോടതി കേസ് പുനരാരംഭിച്ചത്. അതിനിടെ വാദം കേൾക്കലിന്റെ അവസാന ദിവസമായിരുന്ന വ്യാഴാഴ്ച രാമജന്മഭൂമിയുടെ മാപ്പ് ആണെന്ന രീതിയിൽ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ കൊണ്ടുവന്ന രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ഏറെ നാടകീയമായി. വളരെ അടുത്ത കാലത്ത് മാത്രം രചിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു ഹിന്ദു അഭിഭാഷകൻ കൊണ്ടുവന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter