റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സർക്കാരിനെതിരെയുള്ള യുഎൻ അന്വേഷണ റിപ്പോർട്ട് ഇന്ന് ജനീവയിൽ സമർപ്പിക്കും
ജനീവ: മ്യാൻമറിൽ അവശേഷിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകൾ വംശഹത്യയുടെ ഭീഷണിയിലെന്ന് യു.എൻ. മ്യാൻമറിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് യു.എൻ മനുഷ്യാവകാശ സമിതി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് ഇന്ന് ജനീവയിൽ സമർപ്പിക്കും വംശീയാക്രമണത്തെ തുടർന്ന് 7 ലക്ഷത്തിലധികം പേർ ബംഗ്ലാദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് ലക്ഷത്തോളം പേരാണ് ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നത്. 6,00,000 റോഹിൻഗ്യകൾ ഇപ്പോഴും സംസ്ഥാനത്ത് വഷളായ അവസ്ഥയിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. വിഷയത്തിൽ വിഷയത്തിൽ ഫലപ്രദമായ അന്വേഷണം നടത്താൻ ഭരണകൂടം അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മ്യാൻമർ സൈനിക വക്താവ് യു.എൻ സംഘത്തിൻറെ കണ്ടെത്തലുകൾ നിരസിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter