ഭക്തിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളല്ല ബാബരി മസ്ജിദ് കേസിൽ പരിഗണിക്കപ്പെടേണ്ടത്- രാജീവ് ധവാൻ
ന്യൂഡൽഹി:ഭക്തിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളല്ല മുസ്ലിം പക്ഷത്തിന് ഉള്ളതെന്നും ഭക്തിയും വിശ്വാസവുമല്ല പരിഗണിക്കപ്പെടേണ്ടതെന്നും സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. അടിസ്ഥാനത്തിൽ ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനെയോ മുസ്‌ലിംകള്‍ക്ക് മക്കയെപ്പോലെയോ അനിവാര്യമായതല്ല ബാബരിയെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദിൽ 1949 വരെ നിസ്കാരം നടന്നതിനുള്ള തെളിവുകൾ അദ്ദേഹം കോടതിസമക്ഷം സമർപ്പിക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തതും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാം വിശദീകരിച്ച ധവാന്‍ ബാബരി ഭൂമിയുടെ മുഴുവന്‍ അവകാശവും തങ്ങള്‍ക്കുള്ളതാണെന്നും ചൂണ്ടിക്കാട്ടി. അവിടത്തെ ജനങ്ങള്‍ അവിടെ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു എന്നത് തന്നെ ബാബരി അവരുടെ അനിവാര്യതയാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter