കൊറോണ മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ സർക്കാർ
അബൂദാബി: യുഎഇയിൽ 5365 പേർക്ക് കൊവിഡ് ബാധിക്കുകയും 5 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ വൈറസ് ബാധിച്ച് മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ ഏറ്റെടുക്കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അറിയിച്ചു. മരണപ്പെടുന്ന പ്രവാസി ഏതു രാജ്യക്കാരനാണെങ്കിലും കുടുംബത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുടുംബം യു.എ.ഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. 'കുടുംബത്തിലെ ഒരാൾ' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുകയെന്ന് ഇ.ആര്‍.സി സെക്രട്ടറി ജനറല്‍ ഡോ.മുഹമ്മദ് അതീഖ് അല്‍ ഫലാഹി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter