പ്രവാസികളെ മെയ് മൂന്നിനു ശേഷം തിരിച്ചെത്തിക്കാൻ ഇളവുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: ഇന്ത്യൻ പ്രവാസികളെ വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ലോക് ഡൗൺ കാലയളവിൽ തിരികെ കൊണ്ടുവരാനാവില്ലെന്നും മെയ് മൂന്നിനു ശേഷം വിദേശത്തുനിന്ന് വരാൻ ഇളവുകൾ നൽകുമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. കോവിഡ് കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വളരെയധികം ആളുകൾ വരാനുള്ള സാധ്യത പരിഗണിച്ച് കേരളം തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഗൾഫിൽ നിന്ന് വരുന്നവർ മൂലം സംസ്ഥാനത്ത് കൂടുതൽ കൊറോണ വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നു.

നേരത്തെ പ്രത്യേക വിമാനത്തിൽ മലയാളി പ്രവാസികളെ സംസ്ഥാനത്ത് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നില്ല. തിരികെ നാട്ടിലേക്ക് തിരിച്ചെത്തുന്ന വർക്ക് നോർക്ക രജിസ്ട്രേഷൻ ഏർപ്പെടുത്തും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിവിപുലമായ പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter