ബിജെപി അനുകൂല നിലപാട്: അംഖി ദാസിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും ഛത്തീസ്ഗഡിൽ കേസെടുത്തു
. ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കെതിരെയുളള നടപടി തടഞ്ഞ ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു. കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഢ് പൊലീസാണ് കേസെടുത്തത്. ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അംഖി ദാസ്.

റായ്പൂരിലെ പത്രപ്രവര്‍ത്തകനായ അവേശ് തിവാരിയുടെ പരാതിയിലാണ് കേസെടുത്തത്. അവേശിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയെന്ന പരാതി അംഖിദാസ് നല്‍കിയിരുന്നു. അംഖിദാസിനെ കൂടാതെ റാം സാഹു, വിവേക് സിംഹ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, സാമുദായിക ശത്രുതയ്ക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter