ജാമിയ മില്ലിയ്യക്ക് ഐക്യദാര്‍ഢ്യവുമായി ഹാര്‍വാഡ് സർവകലാശാല വിദ്യാർത്ഥികൾ
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികൾ നടത്തിയ അതിശക്തമായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി അമേരിക്കയിലെ ഹാര്‍വാഡ്, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സര്‍വ്വകലാശാല വിദ്യാര്‍ഥികൾ. പൗരത്വ ഭേദഗതി ബില്ലിനെതിരെ വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും പോലീസ് നടപടിയെ അപലപിച്ചും ഹാര്‍വാഡിലെ നൂറോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട തുറന്ന കത്ത് പുറത്ത്‌ വന്നിരിക്കുകയാണ്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അനിവാര്യമാണെന്നാണ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട കത്തില്‍ വ്യക്തമാക്കുന്നത് 'പ്രതിഷേധങ്ങള്‍ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം. പക്ഷെ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ഘടന നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്', എന്നും കത്തില്‍ പറയുന്നു. നേരത്തെ ഇന്ത്യയിലെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter