ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പൗരത്വ ഭേദഗതി ബില്ലിനെതിരെ അണിനിരക്കണം-അരുന്ധതി റോയ്
- Web desk
- Dec 18, 2019 - 16:40
- Updated: Dec 18, 2019 - 18:16
ന്യൂഡൽഹി: മുസ്‌ലിംകളല്ലാത്ത മത വിശ്വാസികൾക്ക് നേതൃത്വം നൽകാൻ അനുമതി നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും കടുത്ത പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയുമായ അരുന്ധതി റോയ് രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും ശബ്ദമുയര്‍ത്തണമെന്നും അരുന്ധതി റോയ് ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തെറിഞ്ഞ 2016-ലെ നോട്ട് നിരോധനത്തോടാണ് ബില്ലിനെ അരുന്ധതി റോയി സാമ്യ പെടുത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കുകള്‍ക്ക് മുന്നില്‍ വളരെ അച്ചടക്കത്തോടെ നാം വരിനിന്നു. അത് നമുക്കുമേല്‍ ചുമത്തപ്പെട്ടതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ഒരു പദ്ധതിയായിരുന്നുവെന്നാണ് നോട്ട് നിരോധനത്തെക്കുറിച്ച് ഇവര്‍ ചൂണ്ടിക്കാട്ടിയത്.
പൗരത്വ ഭേദഗതി നിയമം നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണ്, 1935-ലെ ന്യൂറംബര്‍ഗ് നിയമങ്ങളോട് സാദൃശ്യമുള്ള ഈ നിയമങ്ങള്‍ അനുസരിച്ച് നാം വീണ്ടും വരിനില്‍ക്കാന്‍ ഒരുങ്ങുകയാണോ എന്നും അവര്‍ ചോദിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും അരുന്ധതി പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment