ജാമിഅയിലെ പോലീസ് അക്രമം: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി ഹൈക്കോടതിയിൽ
ന്യൂഡൽഹി: ജാമിയ മില്ലിയ്യ സർവകലാശാലയിലെ ലൈബ്രറിയിൽ പോലീസ് നടത്തിയ ആക്രമണം സിസിടിവിയിലൂടെ പുറത്തായതോടെ അക്രമത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ വിദ്യാർത്ഥികളിലൊരാൾ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി ഡൽഹി പോലീസിനും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചു. മെയ് 27 വരെ നോട്ടീസിന് മറുപടി നൽകാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബർ 15ന് പ്രതിഷേധക്കാരെ മർദ്ദിച്ച പോലീസ് ലൈബ്രറിക്കകത്ത് ശാന്തരായി വായിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെയും അക്രമം അഴിച്ചുവിടുകയായിരുന്നു. സമരക്കാരാണ് അക്രമം നടത്തിയതെന്നായിരുന്നു പോലീസിന്റെയും കേന്ദ്ര മന്ത്രിയുടെയും ഭാഷ്യം. എന്നാൽ സിസിടിവി വീഡിയോ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും. ഇതിനുപിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു അക്രമത്തിൽ പരിക്കേറ്റ ശെയ്യാൻ മുജീബ് എന്ന വിദ്യാർത്ഥി കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. അക്രമത്തിൽ തന്റെ കാലുകൾ രണ്ടും ഒടിഞ്ഞെന്നും അത് തന്റെ ജീവിതത്തെ ബാധിച്ചെന്നും ചികിത്സക്കായി തനിക്ക് 2.5 ലക്ഷം രൂപ ചെലവായതായും ശെയ്യാൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter