ഡൽഹി കലാപം: അന്വേഷണ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട്​​ രാഷ്ട്രപതിക്ക് പ്രമുഖരുടെ കത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ സംഘപരിവാർ പ്രവർത്തകരുടെ പങ്ക് ചൂണ്ടിക്കാട്ടി ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാർ അന്വേഷണ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട്​​ മുന്‍ അംബാസഡര്‍മാര്‍, സീനിയര്‍ പൊലീസ്​ ഓഫീസര്‍മാര്‍, ആക്​ടിവിസ്​റ്റുകള്‍, അഭിഭാഷകര്‍ എന്നിവരടങ്ങിയ സംഘം രാഷ്​ട്രപതി രാം​നാഥ്​ കോവിന്ദിന്​ കത്തയച്ചു. കലാപത്തിൽ ​പൊലീസ്​ ഇടപെടല്‍, വിശ്വസനീയവും നിക്ഷ്​പക്ഷവുമായ അന്വേഷണം എന്നിവ ആവശ്യപ്പെട്ട്​ ജുഡീഷ്യന്‍ കമീഷനെ നിയമിക്കണമെന്നും 72പേര്‍ ഒപ്പുവെച്ച കത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത്​ ഭൂഷണ്‍, എ. സെല്‍വരാജ്​ ഐ.ആര്‍.എസ്​, അഭിജിത്​ സെന്‍ഗുപ്​ത ഐ.എ.എസ്​, അഥിതി മെഹ്​ത ഐ.എ.എസ്​, ആരിഫ്​ ഗൗരി ഐ.ആര്‍.എസ്​, അശോക്​ ബാജ്​പേയി ഐ.എ.എസ്​, ബ്രിജേഷ്​ കുമാര്‍ ഐ.എ.എസ്​, ഷാഫി അസ്​ലം ഐ.പി.എസ്​, ആക്​ടിവിസ്​റ്റുകളായ നിഖില്‍ ദേ, അരുണ റോയ്​ എന്നിവരടങ്ങിയ പ്രഗല്‍ഭരാണ്​ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്​.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ ഫെബ്രുവരി 23 മുതല്‍ 26 വരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിൽ 53 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിൽ പോലീസ് കൂ​ട്ടു​നി​ന്ന​താ​യും കലാപത്തിന്​ പിന്നില്‍ ആഭ്യന്തരമന്ത്രി അമിത്​ ഷായും ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടുന്ന ബി.ജെ.പി നേതാക്കൾക് പങ്കുള്ളതായും ഡ​ല്‍​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ന്‍ നി​യോ​ഗി​ച്ച വ​സ്​​തു​താ​ന്വേ​ഷ​ണ സം​ഘം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സർക്കാർ പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter