ജറൂസലമിലെ 80% വഖ്ഫ് സ്വത്തുക്കള്‍ ഇസ്രയേല്‍ ഭീഷണിയില്‍

 

ജറൂസലമിലെ 80 ശതമാനത്തോളം വഖ്ഫ് സ്വത്തുക്കള്‍ ഇസ്രയേല്‍ ഭീഷണിയിലാണെന്ന് ഇസ്‌ലാമിക ചരിത്ര,കലാ,സാസ്‌കാരിക വിഭാഗം ( റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇസ് ലാമിക് ഹിസ്റ്ററി, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍) ഡയറക്ടര്‍ ജനറല്‍ ഡോ.ഹാലിറ്റ് ഇറന്‍ പറഞ്ഞു.
ജറൂസലമിലെയും അല്‍-അഖ്‌സ മസ്ജിദിലെയും സമകാലിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒ.ഐസി തുര്‍ക്കിയിലെ ഇസ്തംബൂളില്‍ വിദേശ മന്ത്രിമാര്‍ക്ക് ഒരുക്കിയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഡോ. ഹാലിറ്റ് ഇക്കാര്യം വിശദീകരിച്ചത്.
ജറൂസലമിന്റെ സാസ്‌കാരിക പ്രതിഛായ മാറ്റാനുള്ള ഇസ്രയേല്‍ അതിക്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിന്റെ പൈതൃകവും പ്രതാപവും സംരക്ഷിക്കാന്‍ ജറൂസലമിലും അല്‍-അഖ്‌സയിലും വേണ്ട സുരക്ഷ ഏര്‍പ്പെടുത്താന്‍ നാം ഒരുമിക്കണമെന്നും ഹാലിറ്റ് വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter