ഇസ്‌ലാം ഓണ്‍ വെബിന്റെ പുതിയ വേര്‍ഷന്‍ ലോഞ്ച് ചെയ്തു

ഓണ്‍ലൈന്‍ വായനക്കാര്‍ക്കിടയില്‍ അറിവിന്റെ സ്പര്‍ശവുമായി ആറ് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളത്തിലെ സമ്പൂര്‍ണ ഇസ്‌ലാമിക് വെബ് പോര്‍ട്ടലായ ഇസ്‌ലാം ഓണ്‍ വെബ് പരിഷ്‌കരിച്ച വേര്‍ഷന്‍ ലോഞ്ച് ചെയ്തു. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന റമദാന്‍ പ്രഭാഷണ പരിപാടിയില്‍ സയ്യിദ് ഹൈദരലി തങ്ങളാണ് ലോഞ്ച് ചെയ്തത്.
വായനക്കാരുടെ സൗകര്യം മാനിച്ച എട്ട്  ഉപസൈറ്റുകളിലായി  പുതിയ രൂപത്തിലും ഭാവത്തിലുമാണ് സൈറ്റ് വായനക്കാര്‍ക്കിടയിലെത്തുന്നത്. ഖുര്‍ആന്‍ ഓണ്‍ വെബ്, ഫിഖ്ഹ് ഓണ്‍ വെബ്, സീറ ഓണ്‍ വെബ്, മുസ്‌ലിം ഓണ്‍ വെബ്, ലൈഫ് ഓണ്‍ വെബ്, ഫത്വവ ഓണ്‍ വെബ്, റമദാന്‍ ഓണ്‍ വെബ്, ഹജ്ജ് ഓണ്‍ വെബ്  എന്നിവയാണ് എട്ട് വെബ് സൈറ്റുകള്‍, മുസ്‌ലിം ലോകത്തെ ചലനങ്ങളോടപ്പം ഖുര്‍ആന്‍,ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, അഖീദ, വായനക്കാരുടെ സംശയ നിവാരണങ്ങള്‍ തുടങ്ങി വിരല്‍ തുമ്പില്‍ അറിവുമായാണ് പുതിയ സൈറ്റുകള്‍ വായനക്കാരിലേക്കെത്തുന്നത്.

വെബ് സെെറ്റ് ലിങ്കുകള്‍:

www.islamonweb.net
www.quranonweb.net
www.fiqhonweb.net
www.seerahonweb.net
www.muslimsonweb.net
www.lifeonweb.net
www.fatwaonweb.net
www.hajjonweb.net
www.ramadanonweb.net

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter