കോവിഡ് രോഗികളെ ചികിത്സിക്കുന്നവർക്ക് തയമ്മും ചെയ്യാം, നിസ്കാരങ്ങൾ ജംആക്കാം- ഫത്‌വയുമായി ഈജിപ്തിലെ ദാറുൽ ഇഫ്താ
കൈറോ: കൊറോണ രോഗികളുടെ ചികിത്സാ ചുമതലകളുള്ള ആരോഗ്യ പ്രവർത്തകർക്ക് തയമ്മും ചെയ്യാനും നമസ്കാരങ്ങൾ ജംആക്കി നിർവഹിക്കുവാനും അനുവാദം നൽകി ഈജിപ്ത് ദാറുൽ ഇഫ്താ ഫത്‌വ പുറപ്പെടുവിച്ചു. ദീർഘസമയം സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്നതിനാൽ കൃത്യസമയങ്ങളിൽ വുളൂ ചെയ്യാനും നിസ്കാരം നിർവഹിക്കാനും പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഫത്‌വ.

കൊറോണ രോഗികളെ ചികിത്സിക്കുന്ന, സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുന്ന ഡോക്ടർക്കും പണ്ഡിതന്മാരുടെ ഏകാഭിപ്രായ പ്രകാരം നിസ്കാരം സാധുവാകണമെങ്കിൽ വുളൂഅ് അനിവാര്യമാണ്. എന്നാൽ ഇതിനായി സുരക്ഷാ വസ്ത്രങ്ങൾ ഇടവേളകളിൽ അഴിച്ച് മാറ്റുന്നത് പ്രയാസകരമായാൽ അതിന് പ്രതിവിധിയായി തയമ്മും അനുവദനീയമാണ്. തയമ്മും ചെയ്യലും പ്രയാസമായാൽ ഇരു ശുദ്ധികളും നഷ്ടപ്പെട്ടവന്റെ നിയമമാണ് ഇവിടെ പരിഗണിക്കുക. അത്തരമൊരു സാഹചര്യത്തിൽ സംശയത്തിന്റെ പവിത്രത മാനിച്ച് തയമ്മുമോ വുളൂഓ ഇല്ലാതെ നിസ്കാരം നിർവഹിക്കൽ നിർബന്ധമാണ് ". ഫത്‌വ വ്യക്തമാക്കുന്നു.

ചികിത്സ തിരക്കിനിടയിൽ നിസ്കാരം നിർവഹിക്കാൻ പ്രയാസം നേരിടുന്ന ഡോക്ടർക്ക് നിസ്കാരങ്ങൾ ജംആക്കി നിർവഹിക്കാവുന്നതാണെന്നും ദാറുൽ ഇഫ്താ ഫത്‌വ വ്യക്തമാക്കുന്നു. നബി സ തങ്ങൾ മദീനയിൽ വെച്ച് ഭയമോ മഴയോ ഇല്ലാത്ത സമയത്ത് ജംആക്കി നിർവഹിച്ച ഹദീസുകളാണ് ഇതിനായി തെളിവുകളായി ഉദ്ധരിച്ചിരിക്കുന്നത്.

ചികിത്സാ തിരക്കുകൾ മൂലം സമയത്ത് നിസ്കാരം നിർവഹിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അതുമൂലം കുറ്റം ഉണ്ടാവുകയില്ലെന്നും ഫത്‌വയിൽ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter