പ്രവാസികൾക്ക് കൈത്താങ്ങായി എസ്.കെ. എസ്.എസ്.എഫ്  ചാർട്ടേർഡ് വിമാനങ്ങൾ നാളെ മുതൽ
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം മൂലം ഏറെ പ്രയാസത്തിലായ ഗൾഫിലെ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാൻ എസ്.കെ.എസ്.എസ്.എഫ് യുഎഇ നാഷണൽ കമ്മിറ്റിയുടെ ഇടപെടൽ. ഇതിനായി രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് എസ്കെഎസ്എസ്എഫിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തി.

175 വീതം യാത്രക്കാരുമായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വെള്ളിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും ആവശ്യാനുസരണം എസ്കെഎസ്എസ്എഫ് വിമാനങ്ങൾ ചാർട്ട് ചെയ്യുന്നുണ്ട്. റാസൽഖൈമ, ദുബൈ, ഷാർജ, അബുദാബി എന്നീ എയർപോർട്ടുകളിൽ നിന്നുമായി 17 വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിന്റെ നടപടികൾ ഇതിനോടകം പൂർത്തിയായതായും ജൂൺ 25ന് മുമ്പായി 5 വിമാനങ്ങളുടെ യാത്ര ഷെഡ്യുളുകളും തയ്യാറായതായും എസ്.കെ. എസ്.എസ്.എഫ് യുഎഇ നാഷണൽ കമ്മിറ്റി അറിയിച്ചു.

ഹെൽപ്പ് ലൈനിന് കീഴിലുള്ള ലീഗൽ & ട്രാവൽ, വിദ്യാഭ്യാസം, സഹചാരി റിലീഫ് സെൽ, മെഡിക്കൽ, കൗൺസിലിംഗ്, വിഖായ സന്നദ്ധ സംഘം തുടങ്ങിയ എസ്കെഎസ്എസ്എഫിന്റെ വിങ്ങുകളിലൂടെ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്

ദുബായ് അൽ വർസാനിൽ ഗവൺമെന്റ് ഒരുക്കിയ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ ദുബായ് വിഖായ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിരുന്നു.

ജോലി നഷ്ടപ്പെട്ട പ്രവാസികൾ ഏറെ പ്രയാസം സഹിക്കുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ട ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകിയതും ഏറെ ശ്രദ്ധേയമായിരുന്നു. മാനസികമായ പിരിമുറുക്കങ്ങൾ പരിഹരിച്ച് കൗൺസിൽ വിംഗും മരുന്നുകൾ ഏർപ്പാടാക്കി മെഡിക്കൽ വിങ്ങും നടത്തിയ സേവനങ്ങൾ മലയാളികൾക്കിടയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter