ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വത്തിനുള്ള അപേക്ഷയുമായി ഫലസ്ഥീന്‍

യുഎന്‍ സ്ഥിരാംഗത്വത്തിനായി അടുത്തമാസം ഫലസ്തീന്‍ വീണ്ടും അപേക്ഷിക്കുമെന്നു വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു. റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎന്നിലെ നിരീക്ഷകരാജ്യം എന്ന പദവിയില്‍ നിന്നും സ്ഥിരാംഗത്വം നല്‍കുന്നതിലേക്കു പരിഗണിക്കണമെന്നാണു യുഎന്‍ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെടുക. അടുത്ത മാസം ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്ന വേളയില്‍ ഇക്കാര്യമാവശ്യപ്പെട്ട് യുഎന്നിന് അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയില്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും മാലികി ആവശ്യപ്പെട്ടു. സ്ഥിരാംഗത്വം നേടുന്നതിനു യുഎന്‍ രക്ഷാസമിതിയില്‍ ഒമ്പതു രാഷ്ട്രങ്ങളുടെ പിന്തുണ വേണം.15 അംഗ രാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ ഉള്ളത്. യുഎസ് ഇതിനെ എതിര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേയം പാസാവാന്‍ സാധ്യതയില്ല. യുഎസ് ഇത് വീറ്റോ ചെയ്യാനും സാധ്യതയുണ്ട്്.
ഫലസ്തീനിന്റെ ആവശ്യത്തിനെതിരേ യുഎന്നില്‍ യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ പ്രതിനിധി അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter