വനിതാപോലീസുകാര്‍ക്ക് യൂണിഫോമില്‍ ഹിജാബ് അനുവദിച്ച് സ്‌കോട്ട്‌ലാന്‍ഡ്

വനിതാ പോലീസുകാര്‍ക്ക് യൂണിഫോമില്‍ ഹിജാബ് തെരഞ്ഞെടുക്കാനുള്ള അനുവാദം നല്‍കി സ്‌കോട്ട്‌ലാന്‍ഡ്.

ഹിജാബ് തങ്ങള്‍ക്ക് സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കുന്നത് മുസ്‌ലിം വനിതകളെ കൂടുതല്‍ സര്‍വീസിലേക്ക് പ്രവേശനം നല്‍കാനാണെന്ന് അധികതര്‍ വ്യക്തമാക്കി.
ഓഫീസര്‍മാര്‍ നേരത്തെ ഹിജാബ് ധരിച്ചിരുന്നത് പ്രത്യേക അനുമതി വാങ്ങിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് സ്വയം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാനുള്ള അവസരം അനുവദിച്ചിരിക്കുകയാണ് സ്‌കോട്ട്‌ലാന്‍ഡ്.
അവര്‍ക്കു കൂടി സമൂഹത്തില്‍ സേവനം ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണെന്ന് സ്‌കോട്ട് ലാന്‍ഡ് പോലീസ് മേധാവി വ്യക്തമാക്കി.
പുതിയ പ്രഖ്യാപനത്തെ സ്‌കോട്ടിഷ് പോലീസ് മുസ് ലിം അസോസിയേഷന്‍ സ്വാഗതം ചെയ്തു.
ഈ പ്രഖ്യാപനം നടത്തുന്നതില്‍ താന്‍ സന്തുഷ്ടവതിയാണെന്ന് ചീഫ് കോണ്‍സ്റ്റബില്‍ ഫില്‍ ഗോംലി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter