റമദാൻ ഇരുപത്തേഴാം രാവിൽ ആത്മീയ പ്രാർത്ഥന സദസ്സിന് സമസ്ത നേതാക്കൾ നേതൃത്വം നൽകുന്നു
കോഴിക്കോട്: റമദാൻ 27-ആം രാവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കൾ നേതൃത്വം നൽകുന്ന ദിക്ർ, ദുആ ആത്മീയ സംഗമം ഇന്ത്യൻ സമയം രാത്രി 10 ന് നടക്കും. ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന പരിപാടി സുപ്രഭാതം ചാനലിലും ഫേസ്ബുക്കിലും തൽസമയം സംപ്രേഷണം ചെയ്യും.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥനയും ആമുഖ പ്രഭാഷണവും നിർവഹിക്കും. സമസ്ത വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മജ്ലിസുന്നൂർ സമാപന പ്രാർത്ഥനയും പ്രഭാഷണവും നിർവഹിക്കും.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എംടി അബ്ദുല്ല മുസ്‌ലിയാർ, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് തങ്ങൾ ജമലുല്ലൈലി എന്നിവർ പങ്കെടുക്കും. സമാപന ദുആക്കും ദിക്കർ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter