വഖഫ് ബോർഡ് രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്നു: വിമർശനവുമായി സുന്നി മഹല്ല് ഫെഡറേഷൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും അനുവദിച്ച കേരള വഖഫ് ബോർഡിന്റെ നിലപാടിനെതിരെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ഈ വിഭാഗങ്ങൾക്കുള്ള സഹായങ്ങൾ ഫണ്ടിന്റെ ദൗർലഭ്യത പറഞ്ഞു റദ്ദാക്കുകയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവന ചെയ്യുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും നേതാക്കൾ പറഞ്ഞു.

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ ഖത്തീബ്, ഇമാമുമാർ, മദ്രസ അധ്യാപകർ, എന്നിവർക്ക് പ്രതിമാസ പെൻഷൻ, മാരകരോഗം ബാധിച്ചവർക്കുള്ള ചികിത്സാസഹായ വിതരണം എന്നിവ ചെയ്യുന്നതിന് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നെടുത്ത തീരുമാനം അട്ടിമറിച്ച നടപടി നീതീകരിക്കാനാവാത്തതാണെന്ന് എസ്എംഎഫ് കുറ്റപ്പെടുത്തി.

രാഷ്ട്രീയപ്രേരിതമായി ഫണ്ട് ദുരുപയോഗം ചെയ്യുന്ന നിലപാടിൽ നിന്നും വഖഫ് ബോർഡ് പിന്തിരിയണമെന്നും സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ആശ്വാസ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, സെക്രട്ടറിമാരായ ഷാഫി ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter