ഞാന്‍ മുസ്‌ലിമാവുന്നതില്‍ അഭിമാനിക്കുന്നു

അയര്‍ലണ്ട് പോപ് ഗായിക സിനാഡ് ഓ കോണര്‍   തന്റെ ഇസ്ലാം ആശ്ലേഷണത്തെ കുറിച്ച് സംസാരിക്കുന്നു

 

ഞാന്‍ ഇസ്‌ലാം ആവുന്നതില്‍ അഭിമാനിക്കുന്നു, അതിന്റെ പ്രഖ്യാപനമാണിത്. ബുദ്ധിപരവും വിവേകപരവുമായ ദൈവശാസ്ത്ര അന്വേഷണത്തിന്റെ പ്രകൃതിപരമായ പരിസമാപ്തിയാണ്. എല്ലാ വേദ പഠനങ്ങളും ഇസ്‌ലാമില്‍ ചെന്നെത്തുന്നു. അതോടെ മററു ഗ്രന്ഥങ്ങളെ ആവശ്യമില്ലാത്തതാകും. ഞാന്‍ ഇപ്പോള്‍ മറ്റൊരു പേര് സ്വീകരിക്കുന്നു, അത് ശുഹദാ എന്നാണ്.

അയര്‍ലണ്ടിലെ പോപ് ഗായിക സിനാഡ് ഓ കോണര്‍ . ട്വിറ്ററില്‍ കുറിച്ച ട്വീററിലൂടെയാണ് വിശുദ്ധ ഇസ്‌ലാം സ്വീകരിച്ചതായും പേര് മാററിയതായും അവര്‍ വ്യക്തമാക്കിയത്.
ഐറിഷ്  റോക്‌സ്റ്റാര്‍ ഗായികയായ സിനാഡ്  ഇസ്‌ലാം സ്വീകരിച്ച ശേഷം ശുഹദാ ദാവിദ് എന്ന പേരാണ് സ്വീകരിച്ചത്. ശുഹദാ എന്ന അറബി പദത്തിന്  രക്തസാക്ഷി, സാക്ഷി എന്നൊക്കെയാണ് അര്‍ത്ഥം.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പേര് മഗ്ദ ദാവിദ് എന്ന പേര് സ്വീകരിക്കുകയും കത്തോലിക്ക് വിശ്വാസത്തില്‍ നിന്ന അകലം പാലിക്കുകയും ചെയ്തിരുന്നു. അവര്‍ ട്വിറ്ററില്‍ കുറിച്ചു

51 വയസ്സുകാരിയായ അവര്‍ അവരുടെ പ്രൊഫൈല്‍ ഫോട്ടോ -മുഖചിത്രം- ഹിജാബ് ധരിച്ച ഫോട്ടോ ആക്കി മാററുകയും ചെയ്തു.
തുടര്‍ന്നുള്ള ട്വീററില്‍ ബാങ്ക് കൊടുക്കുന്ന വീഡിയോയും അവര്‍ പങ്കുവെക്കുന്നു.
ബാങ്കില്‍ അക്ഷരപ്പിഴവുകളുണ്ടെങ്കില്‍ ആദ്യ ശ്രമത്തിലെ തെറ്റുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നും വെവ്വേറെ കുറിപ്പുകളില്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നു. എനിക്ക് എന്റെ ആദ്യ ഹിജാബ് നല്‍കിയത് എലേന എന്ന സുഹൃത്താണെന്നും അവര്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter