ഹിജാബ് ഇനി പോലീസ് യൂണിഫോമിന്റെ ഭാഗം: ചരിത്ര തീരുമാനവുമായി ന്യൂസിലാന്‍ഡ്
ഓക്ലാന്റ്:ഇസ്‌ലാമോഫോബിയക്കെതിരെ കൃത്യമായ നിലപാടെടുത്ത് ശ്രദ്ധേയമായ രാജ്യമായി ന്യൂസിലാന്‍ഡിൽ നിന്ന് പുതിയ വാർത്ത. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ. ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്.

സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ച ന്യൂസിലാന്‍ഡ് പൊലീസ് സേനയിൽ കുടിയേറ്റക്കാരായി വന്ന പൗരന്‍മാരും ഉള്‍പ്പെടുന്നതായും അറിയിച്ചു. അതേസമയം ഹിജാബ് യൂണിഫോം പുറത്തിറക്കിയതിൽ പ്രതികരണവുമായി സീന അലി രംഗത്തെത്തി. ഹിജാബ് ധരിക്കാൻ സാധിച്ചത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി സീന അലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച്‌ ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ധാരാളം മുസ്‍ലിം വനിതകള്‍ സേനയില്‍ ചേരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter