അഭയാർഥികളുടെ രോദനങ്ങൾക്ക് ചെവികൊടുത്തില്ല: ഇറ്റാലിയൻ സേനാംഗങ്ങളെ കോടതി കുറ്റക്കാരാക്കി
റോം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബോട്ട് മാർഗം ഇറ്റലിയിലേക്ക് എത്താൻ ശ്രമിച്ച അഭയാർത്ഥികൾ മുങ്ങി മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ഇറ്റാലിയൻ ഉദ്യോഗസ്ഥരെ റോമിലെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 2013 ഒക്ടോബർ 11നാണ് മെഡിറ്റേറിയൻ സമുദ്രത്തിൽ 60 കുഞ്ഞുങ്ങളടക്കം 268 അഭയാർത്ഥികൾ മുങ്ങി മരിക്കാനിടയായത്. സംഭവം അറിഞ്ഞിട്ടും അടിയന്തര സന്ദേശത്തിന് മറുപടി നൽകാതെ മണിക്കൂറുകളോളം കാത്തിരുന്ന് അഭയാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്നതാണ് ഇവരിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഒടുവിൽ കപ്പലിൽ ഉള്ളവരെല്ലാം കടലിൽ മുങ്ങി മരിക്കുകയാണുണ്ടായത്. 2011 ൽ അഭയാർത്ഥി പ്രതിസന്ധി തുടങ്ങിയതുമുതൽ എൽ യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി ദുരന്തമാണ് അന്ന് സംഭവിച്ചത്. സംഭവം നടന്ന് ആറു വർഷങ്ങൾക്ക് ശേഷം ഇറ്റാലിയൻ തീര സുരക്ഷാസേനാംഗമായ ലിയോപോൾഡ് മന്ന, നാവികസേനാംഗമായ ലുക്കാ ലിക്കിയാഡി എന്നിവരെ നരഹത്യയുടെയും അവഗണനയുടെയും പേരിൽ പേരിൽ കോടതി കുറ്റവാളികൾ ആയി പ്രഖ്യാപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter