കേന്ദ്ര സർക്കാരിന്റെ കശ്മീർ നിലപാടിനെതിരെ പഞ്ചാബിൽ സിഖ് പ്രക്ഷോഭം
ലുദിയാന: കശ്മീരിന് പ്രത്യേക അവകാശങ്ങൾ അനുവദിച്ചിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അയൽ സംസ്ഥാനമായ പഞ്ചാബില്‍ വ്യാപക പ്രതിഷേധം. ഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിഛേദിക്കപ്പെട്ട കശ്മീരികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി സര്‍ക്കാറിന്റെ വിലക്കുകള്‍ ലംഘിച്ചാ സിഖ് ജനത തെരുവിലിറങ്ങിയത്. ചണ്ഡീഗഡിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കാനുള്ള ഭാരതി കിസാന്‍ യൂനിയന്റെ നീക്കത്തിന് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ ഭാരതി കിസാന്‍ യൂനിയന്റെ നേതൃത്വത്തില്‍ 13 സംഘടനകള്‍ പഞ്ചാബ് തലസ്ഥാന നഗരിയിലേക്കുള്ള വിവിധ ദേശീയപാതകൾ ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവരുടെ കോലങ്ങള്‍ സമരക്കാര്‍ കത്തിക്കുകയും ചെയ്തു. ഭാരതി കിസാന്‍ യൂനിയന്‍ (ഉഗ്രഹാന്‍), പെന്‍ഡു ഖേത് മസ്ദൂര്‍ യൂനിയന്‍, ടെക്‌സ്‌റ്റൈല്‍ മസ്ദൂര്‍ യൂനിയന്‍, കാര്‍ഖാന മസ്ദൂര്‍ യൂനിയന്‍, പഞ്ചാബ് സ്റ്റുഡന്റ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter