പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച പ്രമുഖർ അറസ്റ്റ് വരിച്ചു
ന്യൂഡൽഹി:കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കടുക്കുകയാണ്. പ്രതിഷേധത്തില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് സി.പി.എം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി ഡി. രാജ എന്നിങ്ങനെ നിരവധി പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്തു. മോദി രാജാണ്. പോലീസ് നടപ്പാക്കുന്നതെന്നും രാജ്യമാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചാലും പ്രക്ഷോഭം തുടരുമെന്നും അറസ്റ്റിന് ശേഷം യെച്ചൂരി പ്രതികരിച്ചു . സാമൂഹ്യപ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദ്, സി.പി.എം നേതാവ് ബൃന്ദ കാരാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ അറസ്റ്റിലായിട്ടുണ്ട്. ‘’ലാൽ ക്വിലയിൽ എന്നെ ഇപ്പോൾ തടഞ്ഞുവച്ചിട്ടുണ്ട്. ആയിരത്തോളം പ്രതിഷേധക്കാർ ഇതിനകം തടങ്കലിലായി. വഴികളില്‍ ആയിരങ്ങളുണ്ട്. ഞങ്ങളെ ബവാനയിലേക്ക് കൊണ്ടുപോകുകയാണ്. രാജ്യത്തെ പൗരത്വത്തിന്‍റെ പേരില്‍ വിഭജിക്കാന്‍ സാധിക്കില്ല. ഇതാണ് ഞങ്ങളുടെ പ്രതിഷേധത്തിന്‍റെ വിളി’ അറസ്റ്റിന് ശേഷം യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. ഗുഹയെ ബെംഗളൂരുവിലെ ടൗൺഹാളിൽ നിന്നും യാദവിനെ ദില്ലിയിലെ ചെങ്കോട്ടയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. 100 പൊലീസുകാരെയും മൂന്നു വാഹനങ്ങളുമാണ് കര്‍ണാടക ടൌണ്‍ഹാളില്‍ വിന്യസിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter