ദാറുൽഹുദാ സിപെറ്റിന് കീഴിലെ   സ്റ്റഡി സെന്ററുകൾക്ക് അപേക്ഷ ക്ഷണിച്ചു
ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റർ ഫോർ പബ്ലിക് എജുക്കേഷൻ ട്രെയിനിങ് (സിപെറ്റ്) കീഴിൽ നടന്നുകൊണ്ടിരിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ മോറൽ സ്റ്റഡീസിന്റെ പുതിയ സ്റ്റഡി സെന്ററുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കൻഡറി ഡിഗ്രി വിദ്യാർഥികൾക്ക് ഭൗതിക പഠനത്തോടൊപ്പം മതപഠനവും ലഭ്യമാക്കുന്ന കോഴ്സാണിത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കപ്പെടുന്ന കോഴ്സിന്റെ കാലാവധി അഞ്ചു വർഷമാണ്. ദാറുൽ ഹുദയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhiu.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റു വിവരങ്ങൾക്കായി 9746229547 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter