സർക്കാർ ഓൺലൈൻ ക്ലാസുകളിൽ അറബിയില്ല: ബദൽ ക്ലാസുകളുമായി കെ.എ.ടി.എഫ്
മലപ്പുറം: കേരള സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിക്ടേഴ്സ് ചാനൽ വഴി സ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ അറബി വിഷയം ഒഴിവാക്കിയതിൽ വിമർശനം ശക്തമാകുന്നതിന് പിന്നാലെ ബദൽ മാർഗ്ഗം സ്വീകരിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) രംഗത്ത്. കെ.എ.ടി.എഫ് സംസ്ഥാന സമിതിയുടെ കീഴിൽ അറബി വിഷയങ്ങൾക്ക് ഓൺലൈൻ ക്ലാസ്സ് ലഭ്യമാക്കുന്നതിനായി അലിഫ് മീഡിയ ഡിജിറ്റൽ സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എംപി നിർവഹിച്ചു. അറബി വിഷയങ്ങളിലുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി കെഎടിഎഫ് നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter