ഐഎസിൽ ചേരാൻ സിറിയയിൽ എത്തിയ ഷമീമ ബീഗത്തിന് വീട്ടിലേക്ക് തിരിച്ചു പോകാൻ അനുമതി
ലണ്ടന്‍ : ഐഎസ് തീവ്രവാദിയുടെ വധുവാകാന്‍ സിറിയയിലെത്തുകയും ഒടുവിൽ ഐസിസിന്റെ തകർച്ചക്ക് പിന്നാലെ ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ തയ്യാറായ ഷമീമ ബീഗത്തിന് അനുകൂലമായി കോടതി വിധി. രാജ്യത്തേക്ക് തിരിച്ചു വരാൻ പാടില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച് കേസ് ജയിച്ചതോടെയാണ് സ്വദേശമായ ബ്രിട്ടണിലേയ്ക്ക് മടങ്ങാൻ ഷമീമ ബീഗത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസില്‍ ചേരാനായി ഈസ്റ്റ് ലണ്ടനില്‍നിന്നും ടര്‍ക്കി വഴി സിറിയയിലേക്കു പോയ സ്‌കൂള്‍ കുട്ടികളില്‍ ഒരാളാണ് ഷമീമ. ഇവര്‍ക്കൊപ്പം പോയ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സിറിയയിലെത്തി ഐഎസ് ഭീകരന്റെ ഭാര്യയായി മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയങ്കിലും മൂന്നുപേരും ഭാരക്കുറവും മറ്റ് അസുഖങ്ങളും മൂലം മരിച്ചു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ജന്മ നാട്ടിലേക്ക് തിരികെ എത്താനുള്ള നടപടി ഷമീമ സ്വീകരിച്ച് ക്കൊണ്ടിരുന്നത്. അന്ന് ബുര്‍ഖയണിഞ്ഞ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഷെമീമ മതവസ്ത്രങ്ങള്‍ ഉപേക്ഷിച്ച്‌ ജീന്‍സും ഷര്‍ട്ടും ധരിച്ച്‌ അല്‍ ഹോളിലെ അഭയാര്‍ഥി ക്യാംപിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാൽ ഹൈക്കോടതി വിധിക്കെതിരേ ബ്രിട്ടനില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തീവ്രവാദിയെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter