അന്വേഷണസംഘത്തിന്റെ പാളിച്ച: തീവ്രവാദികളെ സഹായിച്ച മുൻ എസ്പിക്ക് ജാമ്യം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുളള അന്വേഷണ സംഘത്തിന്റെ പിടിപ്പുകേട് മൂലം രാജ്യത്തെ ഒറ്റുകൊടുത്ത പോലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ചു. അന്വേഷണ സംഘത്തിന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാൻ കഴിയാതിരുന്നതോടെയാണ് രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ വെച്ച്‌ സഞ്ചരിക്കുമ്പോള്‍ പിടിയിലായ മുന്‍ ജമ്മു കശ്മീര്‍ ഡി.എസ്.പി ദേവിന്ദര്‍ സിംഗിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് പദവിയിലുള്ള ദേവീന്ദര്‍ സിങിനെ പോലീസ് പിടികൂടിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന കമാന്‍ഡറായ നവീദ് ബാബു, ഇര്‍ഫാന്‍ ഷാഫി മിര്‍, റാഫി എന്നിവരാണ് ദാവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായത്.

തീവ്രവാദികള്‍ക്കൊപ്പം ദേവീന്ദര്‍ സീംഗ് സഞ്ചരിച്ച കാറില്‍ നിന്നും അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവിന്ദര്‍ സിംഗിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter