ഉയ്ഗൂർ മുസ്‌ലിം വംശജരെ തടവിലിടുന്നതിനെ യുഎസ് പ്രസിഡന്റ് ട്രംപ് അനുകൂലിച്ചതായി പുതിയ റിപ്പോർട്ട്
വാഷിങ്​ടണ്‍: ചൈനയിലെ സിൻജിയാങിൽ അധിവസിക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ ഉയ്ഗൂർ വംശജരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്​ച ഒപ്പു ഒപ്പുവെച്ചതിന്​ പിന്നാലെ ഉയ്ഗൂർ വിഷയത്തിലെ അമേരിക്കൻ നിലപാടിൽ പുതിയ വെളിപ്പെടുത്തല്‍.

ഉയ്ഗൂര്‍ വിഭാഗക്കാരെ അടിച്ചമര്‍ത്തുന്നതിന് ട്രംപും കൂട്ടുനിന്നെന്ന് ട്രംപി​​ന്‍റെ മുന്‍ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടൻ രചിച്ച തന്റെ പുസ്തകത്തിലൂടെ ആരോപിച്ചതാണ് പുതിയ വിവാദം ഉയർത്തിയിരിക്കുന്നത്

ഉയ്ഗൂര്‍ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനയോട് ട്രംപ് നിര്‍ദേശിച്ചിരുന്നതായാണ്​ ജോര്‍ജ്​ ബോള്‍ട്ടണ്‍ പറയുന്നത്​. പശ്ചിമ ചൈനയില്‍ ഉയ്ഗൂര്‍ വംശജര്‍ക്കായി തടവറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച്‌ കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും പുസ്​തകത്തില്‍ പറയുന്നുണ്ട്.

​ചൈനയ്ക്കെതിരെയുള്ള ഈ ബില്ലിൽ ഒപ്പുവച്ചതിന് വേള്‍ഡ് ഉയ്ഗൂര്‍ കോൺഗ്രസ് ട്രംപിന്​ നന്ദിയറിയിച്ച്‌​ രംഗത്തെത്തിയിരുന്നു​. നേരത്തെ യു.എസ് ജനപ്രതിനിധി സഭ ചൈനയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ അടിച്ചമര്‍ത്തുന്നതിനെതിരെ ബില്‍ പാസാക്കിയിരുന്നു. മുസ്‌ലിംകളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച്‌ നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്​ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter