ലിബിയൻ ആഭ്യന്തരയുദ്ധം: വിമതരിൽ നിന്ന് ഔദ്യോഗിക സർക്കാർ സേന രണ്ട് പട്ടണങ്ങൾ  പിടിച്ചെടുത്തു
ട്രിപളി: 2011ല്‍ ലിബിയൻ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തോടെ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തിൽ ലിബിയയിലെ യു.എന്‍ പിന്തുണയുള്ള ഭരണകൂടത്തിന് മേൽക്കൈ. തുനീഷ്യന്‍ അതിര്‍ത്തിയിലെ ബദര്‍, തിജി എന്നീ പട്ടണങ്ങളാണ് കിഴക്കന്‍ ലിബിയ ആസ്​ഥാനമായുള്ള വിമതസേനയായ ഖലീഫ ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മിയില്‍ (എല്‍.എന്‍.എ) നിന്ന് സര്‍ക്കാര്‍ അനുകൂല സേന തിരിച്ചുപിടിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ പോരാട്ടം ആരംഭിച്ച യു.എന്‍ പിന്തുണയുള്ള ഭരണകൂടത്തിന് ഇത് വലിയൊരു നേട്ടമാണ്. കഴിഞ്ഞ തിങ്കളാഴ്ച തലസ്ഥാനമായ ട്രിപളിക്ക് തെറ്റ് സ്ഥിതി ചെയ്യുന്ന അല്‍ വാദിയ വ്യോമകേന്ദ്രം ലിബിയന്‍ ഭരണകൂടത്തെ പിന്തുണക്കുള്ള സേന തന്ത്രപരമായ നീക്കത്തിലൂടെ തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഖലീഫ ഹഫ്​തറിന്‍റെ നിയന്ത്രണത്തിലായിരുന്നു വ്യോമകേന്ദ്രം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഗദ്ദാഫിയുടെ മുന്‍ വിശ്വസ്​തനായ ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter