മുസ്‌ലിം വിദ്വേഷ പ്രചരണം നടത്തിയ സി ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ ബന്ധപെടുത്തി മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്ന സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

'ആഗോള മഹാമാരി ഞങ്ങളെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്', സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2500 പേർ ജോലി ചെയ്യുന്ന സീന്യൂസിൽ വാര്‍ത്താശേഖരണം തുടരുമെന്ന് തന്നെയാണ് അധികൃതർ അറിയിച്ചത്.

മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളത്തില്‍ കേസെടുത്തിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ സാമ്പത്തിക, മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളില്‍ ജിഹാദ് നടത്തുന്നുവെന്ന് പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter