ബാബരി വിധിയെക്കുറിച്ച് ഇന്ന് മുസ്‌ലിം സംഘടനകളുടെ നിർണായക യോഗം
ന്യൂഡല്‍ഹി : ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദു വിഭാഗത്തിന് വിട്ടുകൊടുത്ത സുപ്രിംകോടതി വിധി ചര്‍ച്ച ചെയ്യുന്നതിനായി മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. ഇന്ത്യാ ഇസ്‌ലാമിക് സെന്ററില്‍ വൈകിട്ട് 7.30നാണ് യോഗം. ജമ്മുകശ്മിരിലെ നിയന്ത്രണങ്ങള്‍, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ചയാവുന്ന യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ വിധിക്കെതിരേ പുനപരിശോധനാ ഹരജി നല്‍കാനുള്ള ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോഡിന്റെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്ന് മുസ്‌ലിംലീഗ് ഉറപ്പുനൽകിയിട്ടുണ്ട്. 100 ദിവസങ്ങളിലധികമായി നിയന്ത്രണാവസ്ഥ തുടരുന്ന കശ്മീരിൽ മുസ്‌ലിം ലീഗിന്റെ പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും എന്ന് കരുതപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter