വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിൽ നിലപാട് മാറ്റി അമേരിക്ക
ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശത്തെ ക്കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് അമേരിക്ക. ഇസ്രായേൽ അധിനിവേശത്തെ എതിർക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കത്തില്‍ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറഞ്ഞത്. വെസ്റ്റ്ബാങ്കില്‍ ജൂത കോളനികള്‍ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തള്ളിപ്പറയാനാകില്ലെന്ന് യുഎസ് നയമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രയേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്. റോണള്‍ഡ് റീഗന്റെ കാലം മുതല്‍ അമേരിക്കയും സമാനമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഈ നിലപാടാണ് യുഎസ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. അമേരിക്കയുടെ നിലപാടിനെ ഇസ്രായേല്‍ സ്വാഗതം ചെയ്തപ്പോള്‍, ഇതിനെ തള്ളിപ്പറ്റഞ്ഞ് ഫലസ്തീൻ രംഗത്തെത്തി. യുഎസ് അന്താരാഷ്ട്ര നിയമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter