തബ്രീസ് അന്‍സാരി ആൾക്കൂട്ട  കൊലപാതകം: പ്രതികൾക്കെതിരെ  കൊലപാതകകുറ്റം പുനസ്ഥാപിച്ചു
റാഞ്ചി: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം തബ്രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ഹിന്ദുത്വര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പു പ്രകാരമുള്ള കൊലപാതക കുറ്റം പുനസ്ഥാപിച്ച് ജാര്‍ഖണ്ഡ് പോലിസ്. ജൂലൈ 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഈ വകുപ്പ് ഒഴിവാക്കിയതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയതോടെയാണ് പോലീസിന് മനം മാറ്റമുണ്ടായത്. അനുബന്ധ കുറ്റപത്രത്തില്‍ ഈ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ പോലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും ഭരണകൂടത്തിലും അന്വേഷണ ഏജന്‍സിയിലുമുള്ള വിശ്വാസം പുനസ്ഥാപിക്കപ്പെട്ടതായും തബ്രീസിന്റെ ഭാര്യ ഷഹിസ്ത ദി ക്വിന്റിനോട് പറഞ്ഞു. ഇത് തങ്ങള്‍ക്ക് ഒരു മികച്ച വാര്‍ത്തയാണ്. പ്രതികള്‍ കര്‍ശന ശിക്ഷ അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജില്ലാ പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സാരിയുടെ ഭാര്യ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ജയ്ശ്രീം വിളിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 17നാണ് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വവാദികള്‍ മുസ്ലിം യുവാവായ തബ്രീസ് അന്‍സാരിയെ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചത്. അപ്പോള്‍ തന്നെ പോലിസിനെ വിവരം അറിയിച്ചെങ്കിലും പോലിസ് സ്ഥലത്തെത്തിയത് രാവിലെയോടെ മാത്രമാണ്. കൊലപാതകത്തിന് തുടക്കംമുതൽ തന്നെയുള്ള ഈ അനാസ്ഥ കുറ്റപത്രം സമർപ്പിക്കുന്നത് പ്രകടമായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തബരീസൈന് ഏറ്റ ഗുരുതരമായ പരിക്കുകളെ അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന്റേയും ഡോക്ടര്‍മാരുടെ ചികില്‍സയുടേയും റിപോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് സഹിസ്ത പര്‍വേഷ് ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് ആണ് അനുകൂലമായ വാർത്ത സഹിസ്തയെ തേടിയെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter