കൊറോണയുമായി ബന്ധപ്പെടുത്തി ഇന്ത്യൻ മുസ്‌ലിം ന്യൂനപക്ഷത്തെ  അപകീർത്തിപ്പെടുത്തുന്നതിനെതിരെ ഒഐസി
റിയാദ്: രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനും ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട സംഭവങ്ങൾ തടയാനുമുള്ള നടപടികൾ കൈക്കൊള്ളാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് (ഒഐസി) ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ മുസ്‌ലിംകളെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്നും മുസ്‌ലിംകൾക്കെതിരെ വിവേചനം കാണിക്കുന്നുണ്ടെന്നും ഒഐസി ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ സംഘ്പരിവാർ ശക്തികൾ മുസ്‌ലിംകൾക്കെതിരെ ബോധപൂർവ്വമായ പ്രചരണം നടത്തിയിരുന്നു. നേരത്തെ ഇതിനെതിരെ യുഎസ് കമ്മീഷൻ ഫ്രീഡം രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണം മുസ്‌ലിംകളാണെന്ന പ്രചരണത്തിനെതിരെ ശക്തമായ വിമർശനവുമായി യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതിയി അംബാസഡർ സാം ബ്രോൺബാക്കാണ് രംഗത്തെത്തിയിരുന്നത്. മത ന്യൂനപക്ഷങ്ങളാണ് കൊറോണ വ്യാപനത്തിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അവാസ്തവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത്തരം നടപടികളിൽ നിന്ന് അന്താരാഷ്ട്ര രാജ്യങ്ങൾ പിന്തിരിയണമെന്നും ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter