പൗരത്വബിൽ: സമാധാന പ്രതിഷേധങ്ങൾ അനുവദിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ
- Web desk
- Dec 20, 2019 - 15:03
- Updated: Dec 20, 2019 - 18:50
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയ സമരക്കാർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യ രംഗത്തെത്തി.
മുസ്‌ലിം സമുദായത്തെ വിവേചനത്തോടെ സമീപിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ആക്രമണം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ആംനെസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടു
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിധേയമാക്കുന്ന വര്‍ഗീയ നിയമമാണ് സി.എ.എ. ഈ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമാധാനപരമായ പ്രതിഷേധം അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ സുഗമമാക്കുക മാത്രമല്ല, പൊതുചര്‍ച്ചയ്ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്- ആംനസ്റ്റി കൂട്ടിച്ചേർത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment