ഈ സര്‍ക്കാരിന്റെ അന്ത്യത്തിനുള്ള തുടക്കമാണ് ഭേദഗതി ബിൽ-അരുന്ധതി റോയ്
- Web desk
- Dec 20, 2019 - 18:54
- Updated: Dec 20, 2019 - 18:54
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്തുള്ള എഴുത്തുകാരി അരുന്ധതി റോയ് ശക്തമായ പ്രസ്താവനയിലൂടെ വീണ്ടും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു .
"ഈ സര്‍ക്കാരിന്റെ അന്ത്യത്തിനുള്ള തുടക്കമാണിത്, ഇന്ത്യ എഴുന്നേറ്റിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ നയം വെളിച്ചത്ത് കൊണ്ടുവരികയും പൊളിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു"- അരുന്ധതി പറഞ്ഞു.
'ഭരണഘടനാ വിരുദ്ധമായ പൗരത്വ (ഭേദഗതി) നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ഓരോരുത്തരും അണിനിരന്നിരിക്കുകയാണ്.
ഞങ്ങള്‍ ദലിതുകള്‍, മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകള്‍, ആദിവാസികള്‍, മാര്‍ക്‌സിസ്റ്റുകള്‍, അംബേദ്കറൈറ്റ്‌സുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാഭ്യാവിചക്ഷണര്‍, എഴുത്തുകാര്‍, കവികള്‍, ചിത്രകാരന്മാര്‍ ഒപ്പം ഭൂരിഭാഗം വിദ്യാര്‍ഥികളും ഈ രാജ്യത്തിന്റെ ഭാവിക്കായി അണിചേര്‍ന്നിരിക്കുന്നു. ഇപ്രാവശ്യം നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല'- അരുന്ധതി പറഞ്ഞു.
ഈ യുദ്ധം സര്‍ക്കാര്‍ തോല്‍ക്കാന്‍ പോകുന്ന യുദ്ധമാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment