സിഎഎ ഇന്ത്യൻ മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റും- യുഎൻ സെക്രട്ടറി ജനറൽ
- Web desk
- Feb 20, 2020 - 06:16
- Updated: Feb 20, 2020 - 18:45
ന്യൂഡൽഹി: ഇന്ത്യ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം വലിയ ശതമാനം മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
പാകിസ്ഥാൻ ആസ്ഥാനമായ ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള തന്റെ ആശങ്ക അദ്ദേഹം അറിയിച്ചത്. പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോൾ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം രാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
"പലരും രാജ്യമില്ലാത്തവരായി മാറുമെന്ന പ്രതിസന്ധി അതിലുണ്ട്" സിഎഎയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനു ശേഷം ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ കുറിച്ച് താൻ വ്യക്തിപരമായി ഏറെ ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ നാല് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടയിലാണ് ഗുട്ടറസ് നിലപാട് വ്യക്തമാക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment