‘കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്' വിമർശനവുമായി നോം ചോംസ്കി
- Web desk
- Feb 20, 2020 - 18:45
- Updated: Feb 21, 2020 - 12:06
കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ ബുദ്ധി ജീവിയും രാഷ്ട്രീയ നിരീക്ഷകനുമായ നോം ചോംസ്കി
കശ്മീർ
ഇപ്പോഴൊരു ജയിലാണെന്നും ഇന്ത്യയില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെന്നും ചോംസ്‌കി വ്യക്തമാക്കി.
‘കശ്മീര്‍ ഇപ്പോഴൊരു ജയിലാണ്, പക്ഷെ അതിന് ഇന്ത്യയില്‍ പിന്തുണ ലഭിക്കുന്നു. എന്താണ്സംഭവിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയുന്നുവെന്ന് എനിക്ക് തോന്നുന്നില്ല’- കൗണ്ടര്‍ കറന്റ്‌സിന്റെ അഭിമുഖത്തില്‍ നോം ചോംസ്‌കി പറഞ്ഞു. ഇന്ത്യയില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്തെ മാധ്യമ സ്വാതന്ത്ര്യം ഗുരുതരമായ അവസ്ഥയിലാണെന്നും
അദ്ദേഹം തുറന്നടിച്ചു.
2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേകാവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതേ തുടർന്ന് പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. 200 ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment