മാസപ്പിറവി ദൃശ്യമായില്ല: സഊദിയിൽ ദുല്‍ഹിജ്ജ 1 ബുധനാഴ്ച
റിയാദ് : മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ദുല്‍ഹിജ്ജ ആരംഭിക്കുമെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇത് പ്രകാരം ഹജ്ജിന്റെ പ്രധാനപ്പെട്ട കർമമായ അറഫ ദിനം ജൂലൈ 30 ന് വ്യാഴാഴ്ച്ചയും സഊദിയില്‍ ബലിപെരുന്നാള്‍ വെള്ളിയാഴ്ച്ചയുമായിരിക്കും.

ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 29 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും ഓഗസ്‌റ്റ് മൂന്നിന് (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി കാണാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter